ഗുരുത്വാകർഷണം പെൻഡുലമുപയോഗിച്ച് അളക്കുക¶
ദോലനം ചെയ്യുന്ന ഒരു പെൻഡുലത്തിന്റെ ദോലനകാലം അതിന്റെ നീളത്തെയും ഗുരുത്വാകർഷണത്തിന്റെ ശക്തിയെയും ആശ്രയിച്ചിരിക്കുന്നു. ദോലനകാലം കൃത്യമായി അളക്കാൻ പറ്റിയാൽ ഗുരുത്വാകർഷണം കണക്കുകൂട്ടാം. ഒരു LEDയും ഫോട്ടോട്രാൻസിസ്റ്ററും ExpEYESൽ ഘടിപ്പിച്ച് ഇതളക്കാവുന്നതാണ്.LEDയിൽ നിന്നുള്ള വെളിച്ചം ഫോട്ടോട്രാൻസിസ്റ്ററിൽ വീഴുന്നത് ഓരോ ദോലനത്തിലും പെൻഡുലം തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും. അതിനനുസരിച്ചുള്ള സിഗ്നലുകൾ SENൽ ലഭ്യമാവുകയും ചെയ്യും. ഈ സിഗ്നലുകളിൽ നിന്നും പെൻഡുലത്തിന്റെ ദോലനസമയം കണ്ടുപിടിക്കാം. ഈ അളവുകളുടെ കൃത്യത 100മൈക്രോസെക്കന്റിനടുത്താണ് . പെൻഡുലത്തിന്റെ ആംപ്ലിട്യൂഡ് കൂടുമ്പോഴുണ്ടാവുന്ന നേരിയ വ്യതിയാനങ്ങൾ പോലും ഈ രീതിയിൽ അളക്കാൻ പറ്റും.

- ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ LEDയും ഫോട്ടോട്രാൻസിസ്റ്ററും ഘടിപ്പിക്കുക.
- പെൻഡുലത്തെ ആട്ടിവിട്ടശേഷം 'തുടങ്ങുക' ബട്ടൺ അമർത്തുക
കുറിപ്പ് : അഥവാ സിഗ്നലുകൾ കിട്ടുന്നില്ലെങ്കിൽ LEDയുടെയും ഫോട്ടോട്രാൻസിസ്റ്ററിനെയും പ്രത്യേകം പരിശോധിക്കേണ്ടിവരും. നേരത്തെ കൊടുത്ത കണക്ഷനുകൾക്കു പുറമെ SQ1നെ A1ലേക്കും SENനെ A2വിലേക്കും ഘടിപ്പിക്കുക. SQ1ൽ 10ഹെർട്സ് സെറ്റ് ചെയ്യുക. LED മിന്നിക്കൊണ്ടിരിക്കും. A2വില SENൽ നിന്നുള്ള സിഗ്നൽ കാണാൻ പറ്റും.